View News

രാമചന്ദ്രന് WMA യാത്രയയപ്പു നൽകി


40 വർഷത്തെ പ്രവാസ  ജീവിതം  അവസാനിപ്പിച്ച് (അതിൽ 15 വർഷം  വെസ്കോസയിൽ  ജോലി ചെയ്തു) നാട്ടിലേക്ക്  മടങ്ങുന്ന പാലക്കാട്  കൊളപ്പുളി കണയം സ്വദേശിയും  വെസ്കോസ  മലയാളി അസോസിയേഷൻ അംഗവുമായ ശ്രീ ചീനിക്കതൊടി രാമചന്ദ്രൻ (രാമേട്ടൻ) അവർകൾക്ക് 04.07.2020 ന്  അദ്ദേഹത്തിന്റെ ഭവനത്തിൽ  വച്ചു നടന്ന ലളിതമായ ചടങ്ങിൽ  യാത്ര അയപ്പ് നൽകുകയുണ്ടായി. അസോസിയേഷൻ പ്രസിഡന്റ് ശ്രീ  സുരേഷ്  മഞ്ചക്കണ്ടി സംഘടനയ്ക്കുവേണ്ടി മൊമെന്റോ  നൽകി ആദരിച്ചു. എക്സിക്യൂട്ടീവ് അംഗം  ശ്രീ. സുഭാഷ്  സംഘടനയുടെ  ഉപഹാരം  കൈമാറി. ചടങ്ങിൽ സംഘടനയുടെ  ട്രെഷറർ ശ്രീ. സജു  ആശംസയർപ്പിച്ചു സംസാരിച്ചു.