View News

സുധി പ്രഭാകരന് WMA യാത്രയയപ്പു നൽകി


പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ മുതിർന്ന അംഗവും സജീവ പ്രവർത്തകനുമായിരുന്ന ശ്രീ. സുധി പ്രഭാകരന് അദ്ധേഹത്തിന്റെ ഭവനത്തിൽ വച്ചു (9 April 2021) നടന്ന ലളിതമായ ചടങ്ങിൽ യാത്ര അയപ്പ് നൽകുകയുണ്ടായി. കോവിഡ് 19 ചട്ടങ്ങൾ  നിലവിലുള്ളതിനാൽ ഹ്രസ്വമായ സദസ്സ്  മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രസിഡന്റ്‌ ശ്രീ. സുരേഷ് മഞ്ചക്കണ്ടി സുധി പ്രഭാകരന്  മൊമെന്റോ സമ്മാനിക്കുകയും, ശ്രീ. അസിം പേരാണിക്കൽ  സംഘടനയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു. ശ്രീ. ഗിരീഷ്, ശ്രീ. സുബാഷ്, ശ്രീ. അനൂപ്, ശ്രീ. ഹാസിഫ് അബൂബക്കർ, ശ്രീ. ലിജിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്നും നാട്ടിലും സംഘടനയോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ എന്നും സംഘടനയോടൊപ്പം ഉണ്ടാകും എന്ന്  സുധി പ്രഭാകരൻ ഉറപ്പു നൽകി അതോടൊപ്പം എല്ലാവരോടുമുള്ള പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.