View Activity
വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി
Date :06 August 2019
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ രണ്ടാമത് ചികിത്സാസഹായം കിഡ്നി സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷീജ റാഫിക്ക് നൽകി. പാലമേൽ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി സൗമ്യ ഷാജു ഡബ്ലിയു എം എ യ്ക്ക് വേണ്ടി ഷീജയുടെ വീട്ടില്‍ എത്തി തുക കൈമാറി, യൂണിറ്റ് പ്രസിഡൻറ് അന്‍സി സലാം സന്നിഹിതയായിരുന്നു. ഈ സഹായം നല്‍കുന്നതിനായി പരിശ്രമിച്ച ഷാനവാസിനോടും സംഘടനയുടെ ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദി ഷീജ അറിയിച്ചു.