View Activity

വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി


  Date :25 July 2019  

ദമാം: വെസ്കോസ മലയാളി അസോസിയേഷന്റെ 2019- 2020 പ്രവർത്തന വർഷത്തെ ആദ്യ ധനസഹായം തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കാരളം സ്വദേശി ബീരുകുഞ്ഞിന് അസോസിയേഷൻ വൈസ് പ്രസിഡന്റ് സദര്‍ സുലൈമാൻ കൈമാറി. ക്യാൻസർ രോഗിയായ ബീരുകുഞ്ഞിന് വേണ്ടി ഗഫൂര്‍ സഹായധനം ഏറ്റുവാങ്ങി. ചടങ്ങില്‍ അസോസിയേഷൻ ജോയിൻറ് സെക്രട്ടറി സെബിൻ, അംഗം വിനീഷ് ഗോപി എന്നിവർ പങ്കെടുത്തു.