View News

വെസ്കോസ മലയാളി അസോസിയേഷൻ അബിൻ ജോസിന് യാത്രയയപ്പു നൽകി


പ്രവാസ ജീവിതത്തിനു വിട നല്‍കി നാട്ടിലേക്ക് മടങ്ങിയ വെസ്കോസ മലയാളി അസോസിയേഷൻ അംഗം അബിൻ ജോസിന് യാത്രയയപ്പു നൽകി. പ്രസിഡന്റ് സുരേഷ് അബിന് ഉപഹാരം കൈമാറി. ചടങ്ങില്‍ ജനറൽ സെക്രട്ടറി പ്രിജി, ജോയിൻറ് ട്രഷറർ വാഹിദ്, എക്സിക്യൂട്ടീവ് അംഗം വിജോയ് എന്നിവർ പങ്കെടുത്തു. അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം ആയിരുന്ന വ്യക്തിത്വം ആയിരുന്നു. ജീവകാരുണ്യ മേഖലയിൽ തന്നാൽ കഴിയുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ അസോസിയേഷനിലൂടെ കഴിഞ്ഞു എന്ന് അബിൻ മറുപടി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. സെബിൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സുഭാഷ് നന്ദി പറഞ്ഞു.