View News

ചികിത്സാസഹായം തിരുവനന്തപുരം വാമനപുരം സ്വദേശി ബൽക്കീസ് ഉമ്മക്ക് (75) കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ പത്താമത് ചികിത്സാസഹായം ഡയബറ്റിക് കാരണം കാലിന് സ്വാധീനം നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം വാമനപുരം സ്വദേശി ബൽക്കീസ് ഉമ്മക്ക് (75) കൈമാറി. എസ്സ് ടി സി യില്‍ ജോലിചെയ്യുന്ന സദർ സുലൈമാന്റെ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം നമ്മുടെ അംഗം പ്രേംകുമാർ സദർ സുലൈമാന് കൈമാറി. ചടങ്ങില്‍ സെക്രട്ടറി സെബിൻ, അംഗങ്ങളായ യൂസുഫ്, റിയാസ്, നവാസ് എന്നിവർ സന്നിഹിതരായിരുന്നു. നാട്ടിൽ മുൻ രക്ഷാധികാരി മനാഫ് ബൽക്കീസ് ഉമ്മയുടെ വീട്ടിലെത്തി ധനസഹായം കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി ബൽക്കീസ് ഉമ്മയുടെ കുടുംബം അറിയിച്ചു.