View Activity

കാലടി സ്വദേശി ശ്രീകണ്ഠന് ചികിത്സാസഹായം കൈമാറി.


  Date :16 November 2021  

വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ രണ്ടാമത്തെ ചികിത്സാ സഹായം എസ് ബി യൂ പ്രൊഡക്ഷനിൽ ജോലി ചെയ്യുന്ന അജിത് കുമാറിന്റെ അപേക്ഷയിന്മേൽ പക്ഷാഘാതം മൂലം ശരീരത്തിന്റെ ഒരു ഭാഗം ഭാഗികമായി തളരുകയും, ഒരു കണ്ണിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം കാലടി സ്വദേശി ശ്രീകണ്ഠന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് സംഘടനക്ക് വേണ്ടി കാലടി വാർഡ് കൗൺസിലർ ശിവകുമാർ സഹായം കൈമാറി. ചടങ്ങിൽ അജിത് കുമാറിന്റെ സുഹൃത്തുക്കളും ജനറൽ സെക്രട്ടറി നാഗേന്ദ്രന്റെ സഹപാഠികളുമായ ഷാജി, കുമാർ എന്നിവരും പങ്കെടുത്തു. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ്സ് കാണിച്ച സംഘടനയിലെ ഒരേ അംഗങ്ങളോടും ഉള്ള പ്രത്യേകനന്ദിയും ശ്രീകണ്ഠൻ അറിയിച്ചു.