View Activity

തിരുവനന്തപുരം കേശവാദസപുരം സ്വദേശി കൃഷ്ണൻ നായർക്ക് ചികിത്സാസഹായം കൈമാറി.


  Date :31 October 2021  

വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ ഒന്നാമത് ചികിത്സാ സഹായം എസ് ബി യൂ പ്രൊഡക്ഷനിൽ ജോലി ചെയ്യുന്ന സതീശന്റെ അപേക്ഷയിന്മേൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ തിരുവനന്തപുരം കേശവാദസപുരം സ്വദേശി കൃഷ്ണൻ നായർക്ക് അദ്ദേഹം നിലവിൽ താമസിക്കുന്ന ദമ്മാം സീക്കോ ബിൽഡിങ്ങിലെ അദ്ദേഹത്തിന്റെ റൂമിൽ വച്ച് കൈമാറി. സംഘടനക്ക് വേണ്ടി നാഗേന്ദ്രൻ, ശ്യാം, ദാസ് ദേവ്, ഷാജികുമാർ, വിജോയി, സതീശൻ എന്നിവർ ചേർന്ന് സഹായം കൈമാറി. കൃഷ്ണൻ നായർ ദമ്മാമിൽ ഒരു തുണി കടയിൽ ദിവസവേദന ജോലികാരനാണ്, അദ്ദേഹത്തിന് ഇൻഷുറൻസ് പരിരക്ഷയോ മറ്റു സാമ്പത്തിക ഭദ്രതയോ ഇല്ല. ഇപ്പോൾ സുഹൃത്തുക്കളുടെ സംരക്ഷണയിൽ ആണ് കഴിയുന്നത്. ഈ അവസ്ഥയിൽ ഈ സഹായം വളരെ ഉപകാരപ്രദമാണെന്നും ഇതു നൽകുവാൻ സന്മനസ്സ് കാണിച്ച സംഘടനയിലെ ഒരേ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദിയും കൃഷ്ണൻ നായർ അറിയിച്ചു.