View News

ഇഫ്താർ സംഗമം 2017


വെസ്കോസ മലയാളീ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി.ജൂൺ 10, ശനിയാഴ്ച്ച റോസ് ഹോട്ടലിൽ ഒത്തുകൂടിയ അംഗങ്ങൾക്ക് രക്ഷാധികാരി ശ്രീ മനാഫ് ഇഫ്താർ സന്ദേശം നൽകി.നോമ്പിന്റെ യഥാർത്ഥ ഉദ്ദേശം ഭക്ഷണ പാനീയങ്ങളിൽ വിട്ടു നിൽക്കൽ മാത്രമല്ല പഞ്ചേന്ദ്രിയങ്ങളുടെയും ഹൃദയത്തിന്റെയും സൂക്ഷ്മതയിൽ ഊന്നിയുള്ളതാണെന്നും മനുഷ്യന് ലക്ഷ്യബോധം ഉണ്ടാക്കുക എന്നതാണ് നോമ്പിന്റെ പ്രധാന ഉദ്ധേശമെന്നും അദ്ദേഹം കൂട്ടിചേർത്തു .സംഘടനയിലെ നൂറോളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

.