View News

വെസ്കോസ മലയാളി അസോസിയേഷൻ വാർഷിക പദ്ധതിയായകനിവ് 2019-20 കൈമാറി


വെസ്കോസ മലയാളി അസോസിയേഷൻ ആജീവനാന്ത അംഗമായിരുന്ന, ക്യാൻസർ ബാധിച്ചു മരണപ്പെട്ട കോട്ടയം മുണ്ടക്കയം സ്വദേശി സുരേഷ്‌കുമാറിന്റെ സാമ്പത്തികമായി പരാധീനതയിലുള്ള കുടുംബത്തിന് വെസ്കോസ മലയാളി അസോസിയേഷൻ വാർഷിക പദ്ധതിയായ കനിവിന്റെ ഭാഗമായി   2 ലക്ഷം രൂപ സുരേഷിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ കൈമാറി. സംയുക്ത കനിവ് കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ കനിവ്‌ തുകയായ രണ്ട്‌ ലക്ഷം രൂപയുടെ ചെക്ക് സുരേഷിന്റെ ഭാര്യ അമ്പിളിക്ക് മുൻ ജനറൽ സെക്രട്ടറി മനോജ്‌ മാത്യു കൈമാറി. ചടങ്ങില്‍ സജീവ്‌ കുമാര്‍ (SBU-മുൻ എക്സിക്യൂട്ടീവ് അംഗം), ധനുഷ്‌ കോടി (EIC- മുൻ ഖജാൻജി) എന്നിവരെ കൂടാതെ സുരേഷിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സമയം ആയതിനാലും, ആ പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയതുകൊണ്ടും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. സുരേഷിന്റെ കുടുംബം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിച്ചു.