View News

വെസ്കോസ മലയാളി അസോസിയേഷൻ യാത്രയയപ്പു നൽകി


30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ വെസ്കോസ മലയാളി അസോസിയേഷൻ സീനിയർ അംഗവും, മുൻ എക്സിക്യൂട്ടീവ്  അംഗവും ആയ ഗോപാലപിള്ള ചന്ദ്രൻ നായർ (ചന്ദു നായർ)-SBU വിന് അദ്ധേഹത്തിന്റെ താമസസ്ഥലത്തു വച്ചു  അസോസിയേഷൻ പ്രസിഡന്റ്‌ സുരേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യാത്രയയപ്പു നൽകി. സംഘടനയുടെ ഖജാൻജി സാജു, സെക്രട്ടറി ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുഭാഷ്, രാജേഷ് എന്നിവർ ചേർന്ന് മൊമെന്റോ കൈമാറുകയും, സംഘടനയുടെ ഉപഹാരം പ്രസിഡന്റ്‌ സുരേഷ്, എക്സിക്യൂട്ടീവ് അംഗം അസീം, മുൻ സെക്രട്ടറി യാസർ അറാഫത്ത് എന്നിവർ ചേർന്ന്  കൈമാറുകയും ചെയ്തു. രാജേഷ്, സുഭാഷ്, ഗിരീഷ്, യാസർ, അസീം, സെബിൻ ചാക്കോ, പ്രിൻസ്, അനീഷ്, സാജു, സുരേഷ് എന്നിവരെ കൂടാതെ ശ്യാം കുമാർ, ഷാജികുമാർ, ചാക്കോ വര്‍ഗ്ഗീസ് എന്നിവർ  സൂമിലൂടെയും ആശംസകൾ അർപ്പിച്ചു  സംസാരിച്ചു. മറുപടി  പ്രസംഗത്തിൽ  എല്ലാവരോടുമുള്ള പ്രത്യേകം നന്ദി ചന്ദു നായർ അറിയിക്കുകയും തുടർന്ന് നാട്ടിൽ ആയിരിക്കുമ്പോൾ സംഘടനയുടെ ഏതു പ്രവർത്തനങ്ങൾക്കും കൂടെ ഉണ്ടായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.