View News

ചികിത്സാസഹായം കൊല്ലം ആർക്കന്നൂർ കളരിക്കോണം സ്വദേശിനി ഷഹർബാൻ ബീവിക്ക് (58) കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ പതിമൂന്നാമത് ചികിത്സാസഹായം ക്യാൻസർ രോഗത്തിന്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം ആർക്കന്നൂർ കളരിക്കോണം സ്വദേശിനി ഷഹർബാൻ ബീവിക്ക് (58) കൈമാറി. എസ് ടി സി യില് ജോലിചെയ്യുന്ന റിയാസ് സലിമിൻ്റെ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാസഹായം എക്സിക്യൂട്ടീവ് അംഗം സെബിൻ റിയാസിന് കൈമാറി. ചടങ്ങില് വൈസ് പ്രസിഡന്റ് സദര് സുലൈമാന്, അംഗങ്ങളായ വിനോദ്, പ്രേം കുമാര് എന്നിവർ സന്നിഹിതനായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി ഷഹർബാൻ ബീവിയുടെ കുടുംബം അറിയിച്ചു.