View News

ചികിത്സാസഹായം ബ്രെയിൻട്യൂമർ അസുഖത്താൽ കാഴ്ചനഷ്ടപ്പെട്ട തിരുവനന്തപുരം വെള്ളല്ലൂർ സ്വദേശി ബിജിക്ക് (39) കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ പതിനാലാമത് ചികിത്സാസഹായം ബ്രെയിൻട്യൂമർ അസുഖത്താൽ കാഴ്ചനഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയിൽ നഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂർ ദേശത്ത്‌ ശിവൻമുക്കിൽ പുത്തൻ വീട്ടിൽ ബിജിക്ക് (39) കൈമാറി. ശ്രീകുമാര് വെള്ളല്ലൂർ നല്കിയ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാസഹായം സംഘടനയുടെ ലൈഫ് ടൈം അംഗം അമ്പിളി ബിജിയുടെ വീട്ടില് എത്തി കൈമാറി. ചടങ്ങില് സ്ഥാപക പ്രസിഡന്റ് ഇന്ദ്രജിത്, വെസ്കോസ മുന് ജീവനക്കാരനായ വിജയൻ, ബിജിയുടെ മക്കള് എന്നിവർ സന്നിഹിതരായിരുന്നു. ബിജിക്ക് ഈ അസുഖമാണെന്നറിഞ്ഞ ഭർത്താവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അതിനു ശേഷം വളരെ ബുദ്ധിമുട്ടിയാണ് ഈ കുടുംബം കഴിയുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി ബിജിയുടെ കുടുംബം അറിയിച്ചു.