View News

ചികിത്സാസഹായം വാഹനാപകടം പറ്റി ഗുരുതരാവസ്ഥയിൽ കഴിയുന്ന തിരുവനന്തപുരം വെള്ളല്ലൂർ സ്വദേശി ലെനിന് (25) കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ പതിനാറാമതു ചികിത്സാസഹായം വാഹനാപകടം പറ്റി ഗുരുതരാവസ്ഥയിൽ കഴിയുന്ന തിരുവനന്തപുരം വെള്ളല്ലൂർ സ്വദേശി ലെനിന് (25) കൈമാറി. മോഹനന് നല്കിയ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാസഹായം നമ്മുടെ ലൈഫ് ടൈം അംഗം അനീഷ് അമ്പിളി ലെനിന്റെ വീട്ടില് എത്തി അച്ഛൻ സത്യദേവനു കൈമാറി. ചടങ്ങില് സംഘാടനയുടെ സ്ഥാപക പ്രസിഡന്റ്‌ ഇന്ദ്രജിത് വെസ്കോസ മുൻ ജീവനക്കാരനും നമ്മുടെ പലരുടെയും സഹപ്രവർത്തകനുമായിരുന്ന വിജയൻ ലെനിന്റെ സുഹൃത്തുക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി ലെനിന്റെ കുടുംബം അറിയിച്ചു.