View News

ചികിത്സാസഹായം ആലപ്പുഴ രാമപുരം സ്വദേശി ജയകൃഷ്ണന് (50) കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ ഒമ്പതാമത് ചികിത്സാസഹായം നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ രാമപുരം സ്വദേശി ജയകൃഷ്ണന് (50) കൈമാറി. എസ് ബി യു വില്‍ ജോലിചെയ്യുന്ന അസിമിന്റെ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം പ്രസിഡൻറ് സുരേഷ് നമ്മുടെ അംഗം ലിജിന് കൈമാറി. ചടങ്ങില്‍ ട്രഷറർ സാജു സന്നിഹിതനായിരുന്നു. അസിം ജയകൃഷ്ണന്റെ വീട്ടിലെത്തി ധനസഹായം കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി ജയകൃഷ്ണനും കുടുംബവും അറിയിച്ചു.