View News

ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരൻ ആദിത്യക്കുള്ള ചികിത്സാ സഹായം കൈമാറി


ദമാം: സൗദി അറേബ്യയിലെ ദമാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ അഞ്ചാമത് ചികിത്സാസഹായം ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം  അഞ്ചുതെങ്ങ്, കായിക്കര സ്വദേശി മൂന്നുവയസ്സുകാരൻ ആദിത്യക്ക് നല്‍കി. അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണ്ടുന്ന ആദിത്യക്ക് ചികിത്സ ചെലവായ നാല് ലക്ഷത്തോളം രൂപ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ചികിത്സയ്ക്കുള്ള ഡബ്ലിയു. എം.എ യുടെ എളിയ സഹായം നല്‍കിയത്. ആദിത്യക്ക് വേണ്ടി ഡബ്ലിയു എം എ ഖജാൻജി സാജുവില്‍ നിന്നും തുക നജീബ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഡബ്ലിയു. എം. എ. എക്സിക്യൂട്ടീവ് അംഗം വിജോയി, അംഗം അജിത്കുമാർ എന്നിവർ പങ്കെടുത്തു. ഈ സഹായം നല്‍കുന്നതിനായി പരിശ്രമിച്ച സംഘടനയുടെ ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദി ആദിത്യയുടെ കുടുംബം അറിയിച്ചു.