View Activity
പ്രളയത്തിൽപെട്ട സംഘടന അംഗങ്ങൾക്ക് സഹായം നൽകി
Date :28 September 2018
കേരളത്തിൽ സംഭവിച്ച പ്രളയകെടുതിയിൽ സംഘടനയുടെ സജീവ അംഗങ്ങളും SBU താൽകാലിക ജീവനക്കാരുമായ ശ്രീ. സെബിൻ, ശ്രീ. അനീഷ് എന്നിവരുടെ വീടുകൾക്ക് ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരുവരും ആലപ്പുഴ ജില്ലയിലെ കുട്ടനാട് നിവാസികളാണ്. ഈ സാഹചര്യത്തിൽ സംഘടനയുടെ അടിയന്തിര സഹായം അവർക്കു നൽകണം എന്ന് തീരുമാനിക്കുകയും അവർക്കിരുവർക്കും 25,000 (ഇരുപത്തി അയ്യായിരം) രൂപ വീതം ധനസഹായം നൽകുകയും ചെയ്തു.
സംഘടനാ ട്രഷറർ ദാസ്ദേവ്, മുൻ ട്രഷറർ ധനുഷ് കോടി, മുൻ എക്സിക്യൂട്ടീവ് അംഗം ജസ്റ്റിൻ ജോൺ എന്നിവർ ചേർന്ന് സെബിന്റെയും അനീഷിന്റെയും മാതാപിതാക്കൾക്ക് നേരിട്ട് ഈ തുക കൈമാറി.