View Activity

കിളിമാന്നൂർ സ്വദേശി അശോകനുള്ള ചികിത്സാസഹായം കൈമാറി.


  Date :24 December 2021  

വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ ആറാമത്തെ ചികിത്സാ സഹായം കേബിൾ ട്രേയിൽ ജോലി ചെയ്യുന്ന പി മോഹനന്റെ അപേക്ഷയിന്മേൽ കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന കിളിമാന്നൂർ സ്വദേശി അശോകനുള്ള ചികിത്സാസഹായം സംഘടനക്ക് വേണ്ടി ട്രഷറർ ശ്യാം കുമാർ മോഹനന് കൈമാറി. ചടങ്ങിൽ സംഘടനയുടെ മുതിർന്ന അംഗങ്ങളായ ആസിഫ്, ജോണി, പ്രസിഡന്റ് പ്രിജി, സെക്രട്ടറി ഷാജി, ജോയിന്റ് ട്രഷറർ ദാസ് ദേവ്, വൈസ്പ്രസിഡന്റ് സദർ സുലൈമാൻ എന്നിവരും പങ്കെടുത്തു. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ്സ് കാണിച്ച സംഘടനയിലെ ഒരേ അംഗങ്ങളോടും ഉള്ള പ്രത്യേകനന്ദിയും അശോകന്റെ കുടുംബത്തിന് വേണ്ടി മോഹനൻ അറിയിച്ചു.