View News
വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ മൂന്നാമത് ചികിത്സാസഹായം കായംകുളം സ്വദേശി മുഹമ്മദ് ലിജാസിന് നല്‍കി. ജന്മനാ ഉള്ള വൈകല്യങ്ങളില്‍ ചികിത്സ തേടുന്ന കുട്ടിയാണ് ലിജാസ്. ചികിത്സയ്ക്കുള്ള തുക ഡബ്ലിയു എം എ ട്രഷറർ സജു യാസറിന് കൈമാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രിജിയും, അംഗം ധനീഷും പങ്കെടുത്തു. നാട്ടിൽ യാസറിന്റെ പിതാവ് ഹസൻ കുഞ്ഞ് കുട്ടിയുടെ വീട്ടില്‍ എത്തി ലിജാസിന്റെ പിതാവ് ലത്തീഫിന് തുക കൈമാറി. ഈ സഹായം നല്‍കുന്നതിനായി പരിശ്രമിച്ച സംഘടനയുടെ ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദി ലത്തീഫ് അറിയിച്ചു.