View Events
വെസ്കോസ മലയാളീ അസ്സോ . വാർഷികം മാർച്ച് 16 ന്
Start Date :16 March 2018 End Date :16 March 2018
ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ദമ്മാമിലെ പ്രമുഖ സംഘടനയായ വെസ്കോസ മലയാളീ അസ്സോ . അതിന്റെ പതിനൊന്നാം വാർഷികം മാർച്ച് 16 ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർഷികത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ ഫെബ്രുവരി 16 ന് ആരംഭിച്ചു.മൂന്ന് ടീമുകളായി തരം തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.ചെസ്സ്,കാരംസ്,ക്രിക്കറ്റ് മത്സരങ്ങൾ പുരോഗമിക്കുന്നു. മാർച്ച് 16 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.കൂടാതെ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ആദരിക്കുന്നു.ശേഷം കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.