View News

വെസ്കോസ മലയാളി അസോസിയേഷന്റെ 2023-2024 ഭരണസമിതി നിലവിൽ വന്നു


"മഹനീയ ജീവൻ മഹത്തായ ജീവിതം ആ ജീവന്റെ സംരക്ഷണം മഹത്തായ ലക്ഷ്യം" ഈ ഒരു തലവാചകം മുൻനിർത്തി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ പ്രവാസ ലോകത്ത്‌ 15 വർഷം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവശതകള്‍ അനുഭവിച്ച കുടുബംങ്ങൾക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. തുടര്‍ന്നും ജീവകാരുണ്യ മേഖലയില്‍ കൂടുതൽ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനാണ് പുതിയ കമ്മിറ്റി ലക്ഷ്യം വെക്കുന്നത്. അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് ഓരോ മാസവും ചികിത്സാ സഹായങ്ങളും നല്‍കി വരുന്നു. അംഗങ്ങളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ആയി നടത്തിവന്ന ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ബുക്കുകൾ ഉൾപ്പെടുത്തി വിപുലീകരിക്കും. കനിവ് എന്ന പദ്ധതിയിലുടെ കേരളത്തിലെ ആരോഗ്യമേഖലയിലും അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കും ഞങ്ങളാൽ കഴിയുന്ന രീതിയിൽ സഹായം നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കനിവ് 2022 നല്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  അസോസിയേഷൻ പ്രസിഡന്റ് പ്രിജി കെ.പി. യുടെ അധ്യക്ഷതയില്‍ കൂടിയ വാർഷിക പൊതു യോഗത്തിൽ രക്ഷാധികാരി സന്തോഷിന്റെ നേതൃത്വത്തിൽ 2023-2024 ഭരണസമിതിയെ തിരഞ്ഞെടുത്തു. രാജേഷ് സി. വി. (പ്രസിഡന്റ്) സദര്‍ സുലൈമാന്‍ (വൈസ് പ്രസിഡന്റ്) ഗിരിഷ് കുമാർ (ജനറല്‍ സെക്രട്ടറി) ഷാജി കുമാർ (സെക്രട്ടറി) സാജു കെ.യു.(ട്രഷറർ) സാംസൺ പ്രിൻസ് (CT) ജോഷി ജോർജ് (SC) ബർജീസ് മുനവർ പി. ജെ. (TBU) സജീവ് കുമാർ (STC) നജിം (SBU ) എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓഡിറ്റർ ആയി സുരേഷിനേയും കമ്മിറ്റി തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി പ്രിജി കെ.പി. യെ ഐക്യകണ്ഠേന കൂട്ടായ്മയുടെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് നാഗേന്ദ്രനും വരവ് ചിലവ് കണക്കുകൾ ശ്യാംകുമാറും ഓഡിറ്റ് റിപ്പോർട്ട് സാജു കെ.യു. വും അവതരിപ്പിച്ചു. ഷാജികുമാർ സ്വാഗതവും, ഗിരിഷ് നന്ദിയും പറഞ്ഞു.