View News
വെസ്കോസ മലയാളി അസോസിയേഷൻ ധനസഹായം നൽകി
ഹൃദയാഘാതം മൂലം 9 മെയ് 2018 ൽ ദമ്മാമിൽ വെച്ചു മരണപ്പെട്ട സംഘടന അംഗവും കൊല്ലം അമ്പലംകുന്ന് സ്വദേശിയും ആയിരുന്ന തുളസീധരന്റെ കുടുംബത്തിന് വെസ്കോസ മലയാളി അസോസിയേഷൻ സാമ്പത്തിക സഹായം കൈമാറി. ജൂൺ 20 ന് അമ്പലംകുന്ന് ഗവ.എൽ.പി സ്കൂൾ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ മുൻ മന്ത്രിയും, നിലവിൽ ചടയമംഗലം എം.എൽ.എ യുമായ ശ്രീ.മുല്ലക്കര രത്നാകരൻ മൂന്നു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ (3,75,000 രൂപ) തുളസീധരന്റെ ഭാര്യ ശ്രീമതി.സിന്ദുകുമാരിക്ക് കൈമാറി.
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും ഇതുപോലുള്ള സംഘടനകളാണ് പ്രവാസികൾക്ക് പലപ്പോഴും താങ്ങും തണലുമായി നിലകൊള്ളുന്നതെന്നു ഉത്‌ഘാടന പ്രസംഗത്തിൽ ശ്രീ.മുല്ലക്കര രത്നാകരൻ പറഞ്ഞു.
സംഘടന മുൻ പ്രസിഡന്റ് ശ്രീ.സക്കീർ ഹുസ്സൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടന സെക്രട്ടറി ശ്രീ.യാസർ അറഫാത് സ്വാഗതം ആശംസിച്ചു.സ്ഥാപക പ്രസിഡന്റ് ശ്രീ.ഇന്ദ്രജിത്, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ നൗഷാദ്, വൈസ് പ്രസിഡന്റ് ശ്രീ.സനൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ.ജെയിംസ്എ ചാക്കോ, ശ്രീ.സുനിൽ കുമാർ, വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.മജീദ്, അമ്പലംകുന്ന് ഗവ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ.മനോജ്, ഗവ.എൽ.പി സ്കൂൾ മുഖ്യ അദ്ധ്യാപിക ശ്രീമതി.തങ്കമണി, മഹാത്മാ ഗാന്ധി ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ.ജനാർദ്ദന കുറുപ്പ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സംഘടന മുൻ അംഗം ശ്രീ.ബിജു രാജപ്പൻ നന്ദി അറിയിച്ചു.സംഘടനയുടെ മുൻ ഭാരവാഹികളും,നാട്ടിലുള്ള അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.