View News

2019- 2020 പ്രവർത്തന വർഷത്തെ ആദ്യ ഒത്തുകൂടല്‍ ദമാമില്‍ നടന്നു.


വെസ്കോസ മലയാളി അസോസിയേഷൻ 2019- 2020 പ്രവർത്തന വർഷത്തെ ആദ്യ ഒത്തുകൂടല്‍ 26 ജൂലൈ വെള്ളിയാഴ്ച ദമാമിലെ റോസ് റസ്റ്റോറൻറ് ആഡിറ്റോറിയത്തിൽ വച്ച് കൂടി. വൈസ് പ്രസിഡൻറ് സദര്‍ സുലൈമാന്റെ അധ്യക്ഷതയിൽ കൂടിയ ഒത്തുകൂടലില്‍ ജനറൽ സെക്രട്ടറി പ്രിജി കെ. പി. റിപ്പോർട്ടും ട്രഷറർ സാജു കെ. യു. കണക്കും അവതരിപ്പിച്ചു. 52 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ റിപ്പോർട്ടിന്മേലുള്ള വിശദമായ ചർച്ച നടത്തുകയുണ്ടായി. ഭാവി പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയും എന്നുള്ള നിര്‍ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ ജീവകാരുണ്യ മേഖലയിൽ ഒരു ഡയാലിസിസ് യൂണിറ്റ് ഈവർഷം നാട്ടില്‍ തുടങ്ങുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തുവാനും അതിന്റെ ഭാഗമായി 8 ടീമുകളെ ഉൾപ്പെടുത്തി ഒരു വടംവലി ടൂർണ്ണമെൻറ് സംഘടിപ്പിക്കുവാനും തീരുമാനിച്ചു, ഇതിന്റെ പ്രവർത്തനത്തിനായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഒത്തുകൂടലിന് സെക്രട്ടറി സെബിൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സുഭാഷ് നന്ദിയും പറഞ്ഞു.