View News

ആലപ്പുഴ സിവിൽ സ്‌റ്റേഷൻ വാർഡ് സ്വദേശിയായ ശ്രീ ഷാജിയ്ക്ക് ചികിൽസാ സഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2023-24 വർഷത്തെ മൂന്നാമത് ചികിൽസാ സഹായം ശ്രീ. ഫൈസൽ (SBU Production) ന്റെ അപേക്ഷയിൽ സ്ട്രോക്ക് വന്ന് അരയ്ക്ക് താഴോട്ട് ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ സിവിൽ സ്‌റ്റേഷൻ വാർഡ് സ്വദേശിയായ ശ്രീ.ഷാജിയ്ക്ക്  സംഘടനയ്ക്ക് വേണ്ടി നമ്മുടെ അംഗം ഫൈസലിൻ്റെ മകൻ ശ്രീ.അജ്മൽ ഫൈസൽ കൈമാറി. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ് കാണിച്ച സംഘടനയിലെ ഓരോ അംഗങ്ങളോടും ഉള്ള നന്ദി സഹായം ഏറ്റുവാങ്ങി ശ്രീ.ഷാജിയും കുടുംബവും അറിയിച്ചു.