View News

തിരുവനന്തപുരം പരുത്തിപ്പാറ MM ലൈൻ സ്വദേശിയായ ശ്രീ. അനിൽകുമാറിന് ചികിൽസാ സഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2022-23 വർഷത്തെ അഞ്ചാമത് ചികിൽസാ സഹായം ശ്രീ. രാജേഷ് (SC) ന്റെ  അപേക്ഷയിൽ ഹൃദ്രോഗത്തെ തുടർന്ന്  രണ്ട്പ്രാവശ്യം ആൻജിയോപ്ലാസ്റ്റി ചെയ്യുകയും,(കണ്ണിന് കാഴ്ച്ച കുറവുമുണ്ട്) ആയതിനാൽ തുടർചികിത്സ വേണ്ടിവരുന്നതുമായ, തിരുവനന്തപുരം പരുത്തിപ്പാറ  MM ലൈൻ സ്വദേശിയായ ശ്രീ. അനിൽകുമാറിന് സംഘടനയ്ക്ക് വേണ്ടി പ്രസിഡന്റ് രാജേഷ് നേരിട്ട് ധനസഹായം കൈമാറി. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ് കാണിച്ച സംഘടനയിലെ ഓരോ അംഗങ്ങളോടും ഉള്ള നന്ദി ശ്രീ. അനിൽകുമാറിന്റെ കുടുംബം അറിയിച്ചു.