View News

മത്സ്യത്തൊഴിലാളികളെ ആദരിച്ചു


പ്രളയ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ദമ്മാമിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ വെസ്കോസ മലയാളി അസോസിയേഷൻ ആദരിച്ചു. ജോ.സെക്രട്ടറി ശ്രീ. ശ്രീജിത്തിന്റെ സ്വാഗതത്തോടു കൂടി ആരംഭിച്ച യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ.രാജേഷ് ഉത്‌ഘാടനം ചെയ്തു സംസാരിച്ചു.അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ.ആസിഫും,യാസറും ചേർന്ന് തയ്യാറാക്കിയ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനങ്ങളുടെ ശബ്ദ വിവരണവും  തുടർന്നു എഴുപതോളം അംഗങ്ങൾ ചേർന്ന് സല്യൂട്ടും നൽകി മത്സ്യത്തൊഴിലാളികളെ ആദരിക്കുകയുണ്ടായി. നാട്ടിലെ അസോസിയേഷന്റെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത മുൻ പ്രസിഡന്റ് ശ്രീ.പ്രിജി അദ്ദേഹത്തിന്റെ അനുഭവങ്ങളും പങ്കുവെച്ചു.ജനറൽ സെക്രട്ടറി ശ്രീ.ഗിരീഷ് , ശ്രീ.ശ്യാം കുമാർ എന്നിവർ സംസാരിച്ചു.ജോ.സെക്രട്ടറി ശ്രീ.നാഗേന്ദ്രൻ നന്ദി പറഞ്ഞു.