View Activity
കായംകുളം സ്വദേശി ജമീലക്ക് ധനസഹായം നൽകി
Date :10 August 2018
ദമ്മാമിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്‌മയായ വെസ്കോസ മലയാളീ അസോസിയേഷൻ ചികിത്സ സഹായം നൽകി.അസ്ഥികൾ പൊടിയുന്ന രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ കായംകുളം കൊപ്രാപ്പുര വീട്ടിൽ ജമീല ബീവിക്കുള്ള ധനസഹായമാണ് കൈമാറിയത്. അസോസിയേഷൻ അംഗം ജോണി വലിയവിളയിൽ നിന്നും ജമീലക്ക് വേണ്ടി യാസർ അറഫാത് തുക ഏറ്റുവാങ്ങി .ചടങ്ങിൽ സുധി,ശ്യാം എന്നിവർ സന്നിഹിതരായിരുന്നു.