View Activity

പി. മോഹനന് യാത്രഅയപ്പ് നൽകി


  Date :24 December 2021  

30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വെസ്കോസ മലയാളി അസോസിയേഷൻ അംഗം പി. മോഹനന് (കേബിൾ ട്രേ) അസോസിയേഷൻ പ്രസിഡന്റ്‌ പ്രിജിയുടെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ 24/12/21 വെള്ളിയാഴ്ച്ച കൂടിയ യോഗത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. സംഘടനയുടെ മുതിർന്ന അംഗം ആസിഫ് മൊമെന്റോ കൈമാറുകയും, സംഘടനയുടെ ഉപഹാരം സെക്രട്ടറി ഷാജി കുമാർ കൈമാറുകയും ചെയ്തു. പ്രിജി, ഷാജികുമാർ, ദാസ്ദേവ്, ആസിഫ്, സാജു, സദർ സുലൈമാൻ എന്നിവർ മോഹനനോടൊപ്പം ഉള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ജോണി, ജോഷി, സുരേഷ്, രാജേഷ്, ഫിലിപ്പ്, വിജോയി, ഫൈസൽ എന്നിവർ കൂടി ചടങ്ങിൽ പങ്കെടുത്തു. മറുപടി പ്രസംഗത്തിൽ സംഘടനയോടുള്ള നിസ്സീമമായ നന്ദിയും കടപ്പാടും മോഹനൻ അറിയിക്കുകയും തുടർന്നും സംഘടനയുടെ നാട്ടിലെ പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവർത്തിക്കാനുണ്ടാകുമെന്ന ഉറപ്പും നൽകി.