View News
ആലപ്പുഴ കണ്ടലൂർ സ്വദേശി പ്രഭുല്ലനുള്ള ചികിത്സാ സഹായം കൈമാറി.
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ ഏഴാമത്തെ ചികിത്സാ സഹായം SBU സർവീസിൽ ജോലി ചെയ്യുന്ന ശ്യാം കുമാറിന്റെ അപേക്ഷയിന്മേൽ വൃക്ക രോഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന ആലപ്പുഴ കണ്ടലൂർ സ്വദേശി പ്രഭുല്ലനുള്ള ചികിത്സാസഹായം സംഘടനക്ക് വേണ്ടി സംഘടനയുടെ സജീവ അംഗം യാസർ അറാഫത്ത് കൈമാറി. ചടങ്ങിൽ ശ്യാം കുമാറിന്റെ സുഹൃത്തുക്കളായ സുധീഷ്, ശശികുമാർ എന്നിവരും പങ്കെടുത്തു. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ്സ് കാണിച്ച സംഘടനയിലെ ഒരോ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദി പ്രഭുലനും കുടുംബവും അറിയിച്ചു.